തിരുവനന്തപുരം: കൊറോണ നിരക്കിൽ കേരളം നമ്പർ വണ്ണായി തുടരുമ്പോഴും വാരിയംകുന്നനെ പ്രകീർത്തിക്കാൻ മറക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചകൾക്ക് ശേഷം മൗനം വെടിഞ്ഞെത്തിയ മുഖ്യമന്ത്രി വാരിയംകുന്നനെ സ്വാതന്ത്രസമരത്തിന്റെ ഭാഗമാക്കാത്തതിനെതിരെ വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങൾ പരമാർശിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
വാരിയംകുന്നനെ സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തിൽ നിന്നും ഒഴിവാക്കിയത് ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെക്കുറിച്ച് വിവരമില്ലാത്തവരാണെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. മലബാർ കലാപം സ്വാതന്ത്ര്യസമരമാണ്. ചരിത്രം അറിയാത്തവരാണ് അല്ലെന്ന് വരുത്താൻ ശ്രമിക്കുന്നതെന്ന വെളിപ്പെടുത്തലും മുഖ്യമന്ത്രി നടത്തി.
മലബാർ കലാപത്തിന് നേതൃത്വം നൽകിയ പോരാളിയുടെ ചരിത്രത്തെ പ്രകീർത്തിച്ച മുഖ്യമന്ത്രി മതരാഷ്‌ട്രവാദത്തെ എതിർത്തയാളാണ് വാരിയംകുന്നനെന്നും വാർത്താസമ്മേളനത്തിൽ വാദിച്ചു. ബ്രിട്ടീഷുകാരെ പുറത്താക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഉണ്ടായിരുന്നത്. വാരിയംകുന്നനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ടുനിന്നതാണ് വാരിയംകുന്നത്തിന്റെ പാരമ്പര്യം. 1921ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരെയുള്ള കാർഷിക കലാപമാണെന്നതിൽ ആർക്കും തർക്കമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻകൂട്ടി എഴുതി തയ്യാറാക്കിയ മറുപടി നോക്കി വായിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലബാർ കലാപത്തിൽ പങ്കെടുത്തവരെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര ചരിത്രഗവേഷണ കൗൺസിലിന്റെ നടപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
















Comments