കൊച്ചി : മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കയിൽ നിന്നുള്ള സംഘം തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്റലിജൻസ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും സംഘം റോഡ് മാർഗം കേരളത്തിലേക്ക് കടന്നേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. റോഡ് മാർഗം കൊച്ചിയിൽ എത്തുന്ന ഇവർ ഇവിടെ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് കടക്കും.
കൊച്ചി , മുനമ്പം, കൊല്ലം തീരമേഖലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും ഒന്നിച്ചാണ് കേരളാ തീരത്ത് നിരീക്ഷണം നടത്തുന്നത്.
















Comments