തിരുവനന്തപുരം : കരാർ ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി അദാനി ഗ്രൂപ്പ്. സേവനങ്ങൾക്കുള്ള ധാരണാപത്രം വ്യോമയാനമന്ത്രാലയവുമായി ഒപ്പുവച്ചു. ഈ വർഷം ഒക്ടോബർ 18 ന് വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.
50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിനായുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്‌മെന്റ്, കമ്യൂണിക്കിഷേൻ നാവിഗേഷൻ സർവ്വൈലൻസ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയർപോർട്ട് അതോറിറ്റിയ്‌ക്കും വ്യോമയാന മന്ത്രാലയത്തിനും സംയുക്തമായാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അതേസമയം നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയുടെ ചുമതല അദാനിക്കാണ്.
വിമാനത്താവളം നടത്തിപ്പ് അദാനിയ്‌ക്ക് കൈമാറിയതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പ് തുടരുകയാണ്. ഇതിനിടെ ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാരിന് തിരിച്ചടിയാണ്. തിരുവനന്തപുരത്തിന് പുറമേ ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാറും അദാനി ഗ്രൂപ്പിനാണ്. ഇതിൽ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു.
















Comments