തിരുവനന്തപുരം: ‘കേരളത്തിൽ സാക്ഷരത 100 ശതമാനം, വകതിരിവ് വട്ട പൂജ്യം’ , ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന്റെ ഈ അടിക്കുറിപ്പോടെയുള്ള ട്വീറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കുന്നത്. പാടത്തും, റോഡരികിലും, ചതുപ്പ് നിലങ്ങളിലും കൊണ്ട് തള്ളിയിരിക്കുന്ന ഉപയോഗിച്ച സിറിഞ്ചുകളുടേയും മരുന്ന് കുപ്പികളുടേയും ചിത്രങ്ങളാണ് ശ്രീജേഷ് പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്താണ് ശ്രീജേഷിന്റെ ട്വീറ്റ്.
തന്റെ പേരിലുള്ള റോഡ് നാട്ടുകാർ അലങ്കരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കുന്നത്തുനാട്, കിഴക്കമ്പലം വില്ലേജ് ഓഫീസർമാർ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ശ്രീജേഷ് കുറിക്കുന്നു. ഭാവി തലമുറയ്‌ക്ക് വേണ്ടി ഭൂമിയെ കാത്ത് സൂക്ഷിക്കണമെന്നും ശ്രീജേഷ് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
ശ്രീജേഷിന്റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കേരള മോഡലിന്റെ രഹസ്യം ഇതാണോയെന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കമന്റുകൾ നൽകുന്ന സൂചന. നിരവധി പേരാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സമാനമായ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.
Literacy 100% common sense 0,
This is the way people of my village decorated the road named after me..😞
Kunnathunadu/Kizhakkambalam village officers have to look at this issue & take a decision 🙏#save #earth #for #the #future @vijayanpinarayi pic.twitter.com/NbUqjNlkUl— sreejesh p r (@16Sreejesh) August 30, 2021
















Comments