ഗുജറാത്ത് : ഗർഭിണികൾക്കും കുട്ടികളിലും കണ്ട് വരുന്ന പോഷകാഹാരകുറവ് പരിഹരിക്കുന്നതി ‘ലഡു വിതരൺ യോജന’പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ മണ്ഡലമായ ഗാന്ധിനഗറിലെ മുഴുവൻ ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കപ്പെടുന്നതിനാണ് ആഭ്യന്തരമന്ത്രി പ്രത്യേക താൽപര്യമെടുത്ത് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 7000 ഗർഭിണികളെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് അർഹരുടെ പട്ടിക തയ്യാറാക്കിയത്. ഒരാൾക്ക് മാസത്തിൽ പോഷകാഹാരങ്ങൾ അടങ്ങിയ 15 ലഡുകൾ നൽകും. കാര്യക്ഷമമായ വിതരണത്തിന് പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ സേവനം വിനിയോഗിക്കും. ആരംഭകാലം മുതൽ പ്രസവസമയം വരെ ലഭ്യമാക്കും.
ഗർഭിണികളായ സ്ത്രീകളും കുട്ടികളും പൂർണ ആരോഗ്യത്തോടെയിരിക്കുന്ന രാഷ്‌ട്രത്തിനുമാത്രമേ സമ്പൂർണ പുരോഗതി കൈവരിക്കാൻ കഴിയൂ എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുൻപായി രാജ്യത്തുനിന്നും പോഷകാഹാരക്കുറ് ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് ഗാന്ധിനഗറിൽ തുടക്കം കുറിച്ചത്. പ്രധാമന്ത്രിയുട പ്രഖ്യാപനം ഈ ലക്ഷ്യം പൂർത്തിയാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ‘ സഹി പോഷൺ , ദേശ് റോഷൻ ‘ എന്ന മുദ്രാവാക്യം രാജ്യത്ത് ഒരു ജനമുന്നേറ്റമായി മാറി കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
















Comments