കൊച്ചി: പെരുമ്പാവൂരിൽ ചാർജ് ചെയ്യുന്നതിനിടയിൽ ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. വല്ലം റയോൺപുരം റോഡിൽ പോസ്റ്റ് ഓഫിസിന് മുന്നിൽ ഇന്നലെയാണ് സംഭവം. പ്ലാസ്റ്റിക് ഫർണിച്ചർ ഗോഡൗണുകളും വാഹനങ്ങളും സമീപത്ത് ഉണ്ടായിരുന്നു.
തൊടാപറമ്പ് കൃഷ്ണകൃപയിൽ അരുണിന്റേതാണ് വാഹനം. അഗ്നിരക്ഷാസേനയുടെ കീഴിലുള്ള സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.
Comments