അഹമ്മദാബാദ്: മരണത്തിലും സുഹൃത്തുക്കളുടെ അവയവങ്ങൾ പുതുജീവൻ നൽകിയത് 8 പേർക്ക്. 18 -കാരായ പാണ്ഡ്യയും കൃഷ് ഗാന്ധിയുമാണ് ഗുജറാത്തിലെ അവയവദാന പരിപാടിയിൽ ചരിത്രം സൃഷ്ടിച്ചത്. നാല് വൃക്കകളും രണ്ട് കരളുകളും ഒരു ഹൃദയവും രണ്ട് ശ്വാസകോശങ്ങളും നാല് കോർണിയകളുമാണ് ഇരുവരും ദാനം ചെയ്തത്. ദാനം ചെയ്ത ശേഷം ശ്വാസകോശം ഹൈദരാബാദിലേക്കും മറ്റ് അവയവങ്ങൾ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വകാര്യ, പൊതു ആശുപത്രികളിലേക്കുമാണ് മാറ്റിയത്.
പാണ്ഡ്യയും ക്രിഷും ചെറുപ്പം മുതലേ ഒരുമിച്ച് പഠിച്ച അടുത്ത സുഹൃത്തുക്കളായിരുന്നു. ആഗസ്റ്റ് 24 ന് ഇരുവരും ന്യൂ സിറ്റി ലൈറ്റ് ഏരിയയിൽ നിന്ന് സ്‌കൂട്ടറിൽ പോകുമ്പോൾ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അവരെ വെസ പ്രദേശത്തെ മൈത്രേയ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. തലയിലും ശരീരത്തിലും മാരകമായി പരിക്കേറ്റ ഇരുവർക്കും ഡോക്ടർമാർ മസ്തിഷ്‌ക മരണം രേഖപ്പെടുതുകയായിരുന്നു.
ഇത്രയും വലിയൊരു നടപടി സ്വീകരിച്ചതിനും അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഇരുവരുടെയും മാതാപിതാക്കളുടെ മനസ്സിന് നന്ദിയുണ്ടന്നും ഡൊണേറ്റ് ലൈഫിന്റെ സ്ഥാപകനായ നിലേഷ് മണ്ട്‌ലേവാല പറഞ്ഞു.
















Comments