തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 50 രൂപ വരെയാണ് വർദ്ധന. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കിയാണ് ഉയർത്തിയത്. ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ചെറുകിട ഭാരവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി കൂട്ടി. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയർത്തി. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയായും വർദ്ധിപ്പിച്ചു. അതേസമയം നിരക്ക് വർദ്ധനവിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
















Comments