ന്യൂഡൽഹി: രാജ്യത്തെ അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസ്രർക്കാർ ആരംഭിച്ച പദ്ധതിയാണ് ലേബർ ശ്രമിക് കാർഡ്.കഴിഞ്ഞ മാസം 26 നാണ് സർക്കാർ ഇ-ശ്രാം പോർട്ടൽ തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് ഉദ്ഘാടനം ചെയ്തത്. ഇ-ശ്രാം പോർട്ടലിൽ രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്.പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് 12 അക്ക അക്കൗണ്ട് നമ്പർ നൽകും.തൊഴിൽപരമായ വിശദാംശങ്ങൾ അടങ്ങിയ കാർഡും ഇതിലൂടെ തൊഴിലാളികൾക്ക് ലഭ്യമാക്കും.
നിർമ്മാണ തൊഴിലാളികൾ,കുടിയേറ്റ തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, വീട്ടുജോലിക്കാർ.മത്സ്യതൊഴിലാളികളികൾ തുടങ്ങി പല മേഖലകളിലായി ജോലി ചെയ്യുന്ന നിരവധി അസംഘടിത തൊഴിലാളികൾക്കാണ് ഈ പദ്ധതിയുടെ സഹായം ലഭിക്കുക.രാജ്യത്തുടനീളമുള്ള അസംഘടിത തൊഴിലാളികളുടെ ഉന്നമനമാണ് ഇതിലൂടെ ലർക്കാർ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ അസംഘടിത തൊഴിലാളികൾക്കും സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഏകദേശം 38 കോടിയോളം വരുന്ന തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിയ്‌ക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.
അസംഘടിത തൊഴിലാളികളുടെ ആദ്യ ഔദ്യോഗിക ഡാറ്റാബേസ് ആണ് ഇ-ശ്രാം. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരുടെ കൈകളിൽ എളുപ്പം എത്തിക്കാൻ ഇ-ശ്രാം ഇനി സഹായകരമാകും
Comments