മുംബൈ: ജർമ്മൻ ആഡംബര വാഹന നിർമ്മാതക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ എം8 കൂപ്പെ സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് വാഹനമാണ് എം8 കൂപ്പെ. കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചത്. ഇത് നമ്മുടെ രാജ്യത്ത് ഇതുവരെ വിറ്റ ഏറ്റവും ശക്തമായ ബിഎംഡബ്ല്യു കൂപ്പെ മോഡലാണ്. ഏകദേശം 2.18 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
സ്വെപ്റ്റ്-ബാക്ക് ഹെഡ്ലാമ്പുകൾ, മസ്‌കുലർ ക്യാരക്ടർ ലൈനുകളുള്ള ബോണറ്റ്, വിശാലമായ കിഡ്ണി ഗ്രിൽ, വശങ്ങളിൽ എയറോഡൈനാമിക് ക്രീസുകൾ എന്നിവ ഈ കൂപ്പെ മോഡലിന് ലഭിക്കും.
10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെറിനോ ലെതർ അപ്‌ഹോൾസ്റ്റേർഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഹർമൻ സൗണ്ട് സിസ്റ്റം, എം സ്‌പോർട്‌സ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ആപ്പിൾ കാർപ്ലേ, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, പാർക്ക് അസിസ്റ്റ് പ്ലസ്, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ നിരവധി ഫീച്ചറുകൾ കാറിന്റെ സവിശേഷതയാണ്.
4.4 ലിറ്റർ വി8 ട്വിൻ-ടർബോചാർജ്ഡ് മോട്ടോറാണ് വാഹനത്തിനുള്ളത്. ഇത് ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ശക്തമായ എഞ്ചിനുകളിൽ ഒന്നാണ്. ഈ മോട്ടോർ 592 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.3 സെക്കന്റുകൾ കൊണ്ട് മൂന്നിരട്ടി വേഗത കൈവരിക്കുവാൻ ഈ മോഡലിന് സാധിക്കും.
















Comments