ഭോപ്പാൽ : രണ്ടുമാസത്തിനുള്ളിൽ മദ്ധ്യപ്രദേശിൽ 58 പുതിയ വിമാന സർവീസുകൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ത്രാലയത്തിന്റെ ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ അമ്പത്തിമൂന്ന് ദിവസങ്ങളിൽ മധ്യപ്രദേശിലേക്ക് അമ്പത്തിയെട്ട് പുതിയ വിമാന സർവീസുകൾ ആരംഭിച്ചു. വിമാനസർവീസുകൾ ആരംഭിച്ചതിന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു.
ജൂലൈയിൽ വ്യോമയാനമന്ത്രിയായി ചുമതലയേറ്റ സിന്ധ്യ മദ്ധ്യപ്രദേശ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് രാജ്യസഭയിലെത്തിയത്. ഇന്ത്യൻ സർക്കാരിന്റെ ‘സബ് ഉഡേൻ, സബ് ജൂഡേൻ’ എന്ന് സംരംഭത്തിന് പുതിയ വിമാന സർവീസ് ഊർജ്ജം പകരുന്നുവെന്നും വ്യാപാരം, ടൂറിസം മേഖലകളിൽ അവസരങ്ങൾക്ക് ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Comments