ന്യൂഡൽഹി; പത്തനാപുരത്ത് നിന്നുള്ള ഒരു പെൺകുട്ടിയുടെ സ്നേഹോപഹാരം പ്രധാനമന്ത്രിയിക്ക് സമർപ്പിച്ച് സുരേഷ്ഗോപി എം.പി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടാനായുള്ള ഒരു ചെടിയാണ് സമ്മാനമായി എത്തിച്ചുനൽകിയത്.
പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചപ്പോവാണ് ജയലക്ഷ്മി എന്ന കുഞ്ർുകുട്ടി പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കായുള്ള പേര വൃക്ഷതൈ സുരേഷ്ഗോപിയെ ഏൽപ്പിച്ചത്. വാഗ്ദാനം ചെയ്തതുപോലെ ഫലവൃക്ഷതൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. പ്രധാനമന്ത്രി അത് പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുകയും തന്റെ ഔദ്യോഗിക വസതിയിൽ നട്ടുപിടിപ്പിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുമെന്ന പ്രതീക്ഷയും സുരേഷ്ഗോപി പങ്കുവെച്ചു. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം എന്നും സുരേഷ് ഗോപി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സുരേഷ്ഗോപി എംപി വൃക്ഷതൈ പ്രധാനമന്ത്രിയ്‌ക്ക് കൈമാറിയതിന്റെ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾകൊണ്ട് തന്നെ വലിയ പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്.
Nurtured by a thoughtful young girl in a courtyard of Pathanapuram, all set to bloom in the residence of the Indian…
Posted by Suresh Gopi on Wednesday, September 1, 2021
Comments