കാലിഫോർണിയ: അതി ഭീമൻ സൗരകൊടുങ്കാറ്റ് ഭൂമിയോടുക്കുന്നുവെന്ന് ഗവേഷകർ.ഇതിന്റെ ഫലമായി ഭൂമിയിലെ ഇന്റർനെറ്റ് സേവനവും വൈദ്യുതി കണക്ഷനും തടസ്സപ്പെടും എന്ന് ഗവേഷകർ ചൂണ്ടികാട്ടുന്നു.
വൈദ്യുതി ബന്ധം പെട്ടന്ന് പുനസ്ഥാപിക്കാൻ കഴിയുമെങ്കിലും ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.സൗരക്കാറ്റ് കാരണം ഭൂമിക്കടിയിലെ കേബിളുകൾക്കാണ് തകരാർ സംഭവിക്കുക. കേബിളിന്റെ സിഗ്നലിന് കരുത്ത് വർദ്ധിപ്പിക്കുന്ന റിപ്പീറ്ററിന് സൗരകൊടുങ്കാറ്റിൽ നാശം സംഭവിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലിഫോർണിയ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഇർവിനാണ് ഇതു സംബന്ധിച്ച ഗവേഷണം അവതരിപ്പിച്ചത്.
സൂര്യന്റെ തീക്ഷണ സൗരക്കാറ്റ് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിവെയ്‌ക്കില്ലെങ്കിലും വൈദ്യുതി മേഖലയിലും ഇന്റർനെറ്റ് സേവനത്തിനും തടസ്സം വരുന്നത് ഈ മേഖലയെ ആശ്രയിക്കുന്ന ലോകത്തിന്റെ ഉല്പാദനമേഖലയെ ബാധിക്കും.
















Comments