സൗദി: സൗദിയിലെ ആദ്യബാച്ച് വനിതാ സൈനികർ പരിശീലന ബിരുദം നേടി.വനിത സായുധ സേന കേഡർപരിശീലന കേന്ദ്രത്തിൽ നിന്നാണ് ബിരുദം നേടിയത്.14 ആഴ്ച നീണ്ടു നിന്ന അടിസ്ഥാന പരിശീലനമാണ് ഇവർ പൂർത്തിയാക്കിയത്.കഴിഞ്ഞ മെയ് 30നാണ് പരിശീലനം ആരംഭിച്ചത്.മികച്ച വിജയം കൈവരിച്ചവർക്ക് പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചു.
രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് സൈനിക മേഖലയിലേക്ക് വനിതകളുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. 21 നും നാൽപതിനും ഇടയിൽ പ്രായമുള്ള വനിതകളുടെ അപേക്ഷകളാണ് സ്വീകരിച്ചത്.
സൗദി അറേബ്യൻ ആർമ്മി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, സ്ട്രാറ്റജിക് മിസൈൽഫോഴ്‌സ്,മെഡിക്കൽ സർവ്വീസ് എന്നീ മേഖലകളിൽ ഇനി വനിതകൾക്ക് ജോലി ചെയ്യാം.
പതിറ്റാണ്ടുകൾ പഴക്കമുള്ള നിരോധനത്തിന് ശേഷം 2018 ൽ സൗദി അറേബ്യ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ ലൈസൻസ് അനുവദിച്ചത് വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് സൗദി സേനയിലേക്കുള്ള സ്ത്രീകളുടെ ഈ കടന്ന് വരവ്.














Comments