കാബൂൾ : പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാനൊപ്പം ആക്രമണം നടത്തി പാക് സൈന്യവും. കൊല്ലപ്പെട്ട സൈനികനിൽ നിന്നും കണ്ടെടുത്ത രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ താലിബാനെ പിന്തുണയ്‌ക്കുന്നില്ലെന്ന പാകിസ്താന്റെ വാദം പൊളിയുകയാണ്.
സൈനികന്റെ തിരിച്ചറിയൽ രേഖയാണ് താലിബാന്റെ ആക്രമണത്തെ പ്രതിരോധിക്കുന്ന പ്രാദേശിക സേനാംഗങ്ങൾക്ക് ലഭിച്ചത് . ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പാക് സൈനികനാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ രേഖ ലഭിച്ചത്. മുഹമ്മദ് വസീമിനെയാണ് ഏറ്റുമുട്ടലിൽ പ്രതിരോധ സേന വധിച്ചത്.
കഴിഞ്ഞ ദിവസം താലിബാനൊപ്പം പാക് സൈനികർ ആക്രമണം നടത്തുന്നതിന് തെളിവില്ലെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈനികന്റെ തിരിച്ചറിയിൽ രേഖ ലഭിച്ചത്. 15,000 ത്തോളം സൈനികരെ പാകിസ്താൻ അഫ്ഗാനിലേക്ക് അയച്ചിട്ടുണ്ടെന്ന മുൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ ആരോപണം തെറ്റാണെന്നും ഇതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു കിർബി പറഞ്ഞത്.
















Comments