ഇടുക്കി : അടിമാലി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്. പോസ്റ്റം മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. സിന്ധുവിന് ക്രൂരമായ മർദ്ദനമേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സിന്ധുവിന്റെ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. മർദ്ദനമേറ്റാകാം എല്ലുകൾ പൊട്ടിയതെന്നാണ് നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളും ഉണ്ട്. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടുത്ത ദിവസങ്ങളിലായി ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതി ബിനോയ്‌ക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഒളിവിൽ പോയ ഇയാൾക്കായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തും ഇയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം കൊലപാതകം പിടിക്കപ്പെടാതിരിക്കാൻ വലിയ മുന്നൊരുക്കങ്ങളാണ് ബിനോയ് നടത്തിയത്. സിന്ധുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ഇയാൾ അടുക്കളയിൽ കുഴിച്ചിട്ടത്. പോലീസ് നായ മണം പിടിക്കാതിരിക്കാൻ ഇതിന് മുകളിൽ മുളകുപൊടി വിതറിയിരുന്നു. മൃതദേഹം ആരുടേതെന്ന് വ്യക്തമാകാതിരിക്കാൻ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയാണ് കുഴിച്ചിട്ടത്.
















Comments