റായ്പൂർ : ബ്രാഹ്മണർക്കെതിരായ വിവാദ പരാമർശത്തിൽ പിതാവ് നന്ദകുമാർ ബാഗലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. മുഖ്യമന്ത്രി എന്ന നിലയിൽ വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ഭൂപേഷ് ബാഗലിന്റെ പ്രതികരണം.
തന്റെ പിതാവ് നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്നു. ആളുകൾക്കിടയിൽ ഐക്യം നിലനിർത്തേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ കർത്തവ്യമാണ്. സംഭവത്തിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കും- ഭൂപേഷ് ബാഗൽ പറഞ്ഞു.
ബ്രാഹ്മണൻമാരെ നാടുകടത്തണമെന്നായിരുന്നു നന്ദകുമാർ ബാഗലിന്റെ പരാമർശം. സംഭവത്തിൽ സർവ്വ ബ്രാഹ്മണ സമാജം നൽകിയ പരാതിയിൽ അദ്ദേഹത്തിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
















Comments