ചരിത്രവും ആത്മീയതയും വിളിച്ചോതുന്ന സോമനാഥ ക്ഷേത്രം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രവും ആത്മീയതയും വിളിച്ചോതുന്ന സോമനാഥ ക്ഷേത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 07:58 pm IST
FacebookTwitterWhatsAppTelegram

ഗുജറാത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വരാവലിക്ക് സമീപം അറബിക്കടലിന്റെ തീരത്തായി ഒരു പുണ്യസ്ഥലം.. ചരിത്രവും ആത്മീയതയും വിളിച്ചോതുന്ന സോമനാഥ ക്ഷേത്രം. പിന്നിൽ ഇരമ്പുന്ന കടലും മുന്നിൽ ശിവനും.. ക്ഷേത്രവളപ്പിനകത്ത് ഭക്തർക്ക് അനിർവചനീയമായ അനുഭൂതി പകരുന്ന അന്തരീക്ഷം.

ശിവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളാണ് ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളെന്ന് അറിയപ്പെടുന്നത്. അതിൽ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. ഇസ്ലാമിക ഭീകരാൽ നിരവധി തവണ ആക്രമിക്കപ്പെടുകയും ഭാരതീയർ പുനർനിർമിക്കുകയും ചെയ്ത ചരിത്രവും സോമനാഥ ക്ഷേത്രത്തിനുണ്ട്.

സോമനാഥിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കഴിഞ്ഞ ഓഗസ്റ്റ് 20നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. നവീകരിച്ച ജുന സോമനാഥ ക്ഷേത്രം, സമുദ്ര ദർശന പാത, സോമനാഥ് എക്‌സിബിഷൻ ഗാലറി എന്നിവയുടെ ഉദ്ഘാടനവും പാർവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.

സോളങ്കി രാജാക്കൻമാർ പത്താം നൂറ്റാണ്ടിലായിരുന്നു ക്ഷേത്രം നിർമിച്ചത്. ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ അതിവിശിഷ്ടമായ സോമനാഥ ക്ഷേത്രത്തിന് രുദ്രമാല എന്ന സോളങ്കി വാസ്തു ശിൽപകലാ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. അക്കാലത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിലെ പൂജാവിധികൾക്ക് ഗംഗയിൽ നിന്ന് അഭിഷേകജലവും കശ്മീരിൽ നിന്ന് പുഷ്പങ്ങളും കൊണ്ടുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്വർണ നിർമിതമായ പൂജാ സാമഗ്രികളും രത്‌നങ്ങൾ പതിച്ച വിളക്കുകളും സ്തൂപങ്ങളും ക്ഷേത്രത്തിനുണ്ടായിരുന്നു. പതിനായിരത്തോളം ഗ്രാമങ്ങളും ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു.

എന്നാൽ ഈ സമ്പന്നത നോക്കി നിൽക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല. നിരവധി പേരാൽ അനവധി തവണ ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. മുഹമ്മദ് ഗസ്‌നിയാണ് ആദ്യമായി ക്ഷേത്രം ആക്രമിച്ചത്. പിന്നീട് ഭീമ-ഭോജ രാജാക്കൻമാർ ക്ഷേത്രം വീണ്ടും പണിതുയർത്തി. നിരവധി ഇസ്ലാമിക ഭീകരരാൽ പിന്നീടും ക്ഷേത്രം തകർക്കപ്പെട്ടെങ്കിലും ഓരോ തവണയും ഉയർത്തെഴുന്നേറ്റു വന്നു. ഒടുവിൽ 1783ൽ റാണി അഹല്യയാണ് ക്ഷേത്രം പുനഃനിർമിച്ചത്. പിന്നീട് 1951ൽ അതേസ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നിർദേശപ്രകാരമായിരുന്നു ക്ഷേത്രത്തിന്റെ പുനർനിർമാണം.

അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് സോമനാഥ ക്ഷേത്രത്തെ പുനരുദ്ധാരണം ചെയ്ത് ലോകമെമ്പാടുമുള്ള സഞ്ചാരികളെയും രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ഭക്തരെയും ആകർഷിക്കുന്ന പുണ്യഭൂമിയാക്കി മാറ്റിയത്. ആത്മീയതയാലും ഭക്തിയാലും മുഖരിതമാകുന്ന ക്ഷേത്രാങ്കണങ്ങൾ ആയിരക്കണക്കിന് പേർക്ക് തൊഴിലവരങ്ങൾ നൽകുകയും വരും തലമുറയ്‌ക്ക് ചരിത്രവുമായി ബന്ധപ്പെടാൻ അവസരം നൽകുകയുമാണ്.

Tags: somanath temple
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies