ന്യൂഡൽഹി: ശിക്ഷക് പർവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. രാജ്യത്തെ അദ്ധ്യപകരെയും വിദ്യാർത്ഥികളെയും അധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി ആദരിക്കും. കൊറോണയുടെ പഞ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ചടങ്ങ് നടക്കുക. വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾക്കും പ്രധാമന്ത്രി ഇന്ന് തുടക്കം കുറിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ സംഘടിപ്പക്കുന്ന സമ്മേളനമാണ് ശിക്ഷക് പർവ്. ഈ മാസം 17വരെ നീണ്ടുനിൽകുന്ന പരിപാടികളിൽ രാജ്യത്തെ അദ്ധ്യാപകരുടെ ശ്രേഷ്ഠമായ സംഭാവനകളെ കുറിച്ച് പരാമർശിക്കും. കേന്ദ്ര വിദ്യാഭ്യാസ നയത്തിലേക്കുള്ള ഒരു ചുവടു വെയ്പ്പാണിത്.
‘ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ വിദ്യാഭ്യാസം’ എന്ന വിഷയത്തെ പ്രമേയമാക്കിയാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രവണവൈകല്യമുള്ളവർക്കുള്ള ഓഡിയോ, ടെക്സ്റ്റ് ഉൾപ്പെട്ട ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു, കാഴ്ച വൈകല്യമുള്ളവർക്കുള്ള ഓഡിയോ ബുക്കുകൾ, മൂല്യനിർണ്ണയത്തിനായുള്ള മാർഗരേഖകൾ എന്നിവ പ്രധാനമന്ത്രി ഇതിനോടൊപ്പം പ്രകാശനം ചെയ്യും.
ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പങ്കെടുക്കും.
















Comments