ന്യൂയോർക്ക്: പാകിസ്താനെതിരെ വീണ്ടും തെളിവു നിരത്തി മതഭീകരതയ്‌ക്കെതിരെ ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയുടെ ശക്തമായ മറുപടി. സാംസ്‌ക്കാരിക ആക്രമണമാണ് പാകിസ്താൻ നടത്തുന്നതെന്നും ഭീകരതയ്‌ക്കായി ഒരു മതത്തെ ഉപയോഗിക്കുന്ന നീചമായ പ്രവർത്തനമാണ് അയൽരാജ്യത്തോട് കാണിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയുടെ സെക്രട്ടറി വിദിഷാ മൈത്രയാണ് പാകിസ്താന്റെ ഭീകരതയെ തെളിവുസഹിതം സഭയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചത്. ‘ സാംസ്‌കാരിക സമാധാനവും കൊറോണയ്‌ക്ക് ശേഷം രാജ്യങ്ങൾക്കി ടയിലെ സമന്വയവും’ എന്ന വിഷയത്തിലെ ചർച്ചയിലാണ് ഇന്ത്യ പാകിസ്താന്റെ മതഭീകരതയെ തുറന്നുകാട്ടിയത്.
‘സാംസ്‌കാരികമായ സമാധാനം എന്നത് കൂറേ മൂല്യങ്ങളിലും തത്വങ്ങളിലും അടിയുറ ച്ചതാണ്. ഇത് ഇന്ന് നിരവധി സമ്മേളനങ്ങളിലും ഉച്ചകോടിയിലും നടക്കുന്ന പ്രസംഗങ്ങളായി അവസാനിക്കുകയാണ്. ആരും ആഗോളതലത്തിലെ രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഒരു നടപടിയിലേക്കും പ്രായോഗികമായി കടക്കുന്നില്ല. അന്താരാഷ്‌ട്ര വേദികളിൽ തെറ്റിദ്ധാരണ പരത്തുകയും മറുവശത്തുകൂടെ അയൽരാജ്യത്തിന് നേരെ ഭീകരത അഴിച്ചുവിടുന്ന പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ദശകങ്ങളായി ഇരയാണ്.’ വിദിഷാ മൈത്ര തുറന്നടിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ വേദിയിൽ നിരന്തരം പാകിസ്താൻ നടത്തുന്നത് നുണപ്രചാരണമാണ്. ഇന്ത്യക്കെതിരെ നടത്തുന്ന സാംസ്‌ക്കാരിക ഭീകരത എല്ലാവരും തിരിച്ചറിയണം. പാകിസ്താൻ നടത്തുന്ന എല്ലാ ആരോപണങ്ങളേയും ഞങ്ങൾ തള്ളുന്നുവെന്നും മൈത്ര പറഞ്ഞു.
ജമ്മുകശ്മീർ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനിയുടെ മരണത്തെയും ജമ്മുകശ്മീരിലെ കേന്ദ്രസർക്കാർ ഇടപെടലിനേയും ഐക്യരാഷ്‌ട്രസഭയിൽ പരമാർശി ച്ചുകൊണ്ട് പാകിസ്താൻ പ്രതിനിധി മുനീർ അക്രം നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്.
ഭീകരത എന്നാൽ അസഹിഷ്ണുതയുടേയും ആക്രമങ്ങളുടേയും ഒരുമിച്ചു ചേർന്നുള്ള രൂപമാറ്റമാണ്. ഇത് എല്ലാ മതതത്വങ്ങളേയും സാംസ്‌ക്കാരികമൂല്യങ്ങളേയും തകർക്കുന്ന ഒന്നാണ്. ഇന്ന്് മതത്തെ കൃത്യമായി ഇവർ ഭീകരതയ്‌ക്കായി ഉപയോഗിക്കുന്നു എന്നതാ ണെന്നും മൈത്ര വ്യക്തമാക്കി.
ഇന്ത്യ എന്നും ലോകസമാധാനത്തിനായി നിലകൊള്ളുന്ന രാജ്യമാണ്. ജനാധിപത്യത്തിന്റെ എല്ലാ നന്മകളും അഹിംസയും ഇന്ത്യയുടെ സംഭാവനയാണ്. സാംസ്‌ക്കാരികമായ ഈ കരുത്തിനെ തകർക്കുന്ന എല്ലാ ശ്രമങ്ങളേയും കണ്ടറിഞ്ഞ് ഐക്യരാഷ്‌ട്ര സഭ പ്രതികരിക്കണമെന്നും നടപടി എടുക്കണമെന്നും വിദിഷ മൈത്ര കൂട്ടിച്ചേർത്തു.
















Comments