സ്വന്തം മണ്ണിൽ മതഭീകരത വളർത്തി വലുതാക്കുന്നു; അതിർത്തിയിലേക്ക് അത് പടർത്തുന്നു; പാകിസ്താനെതിരെ ആഞ്ഞടിച്ച് യു.എന്നിൽ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വന്തം മണ്ണിൽ മതഭീകരത വളർത്തി വലുതാക്കുന്നു; അതിർത്തിയിലേക്ക് അത് പടർത്തുന്നു; പാകിസ്താനെതിരെ ആഞ്ഞടിച്ച് യു.എന്നിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 10:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പാകിസ്താനെതിരെ വീണ്ടും തെളിവു നിരത്തി മതഭീകരതയ്‌ക്കെതിരെ ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയുടെ ശക്തമായ മറുപടി. സാംസ്‌ക്കാരിക ആക്രമണമാണ് പാകിസ്താൻ നടത്തുന്നതെന്നും ഭീകരതയ്‌ക്കായി ഒരു മതത്തെ ഉപയോഗിക്കുന്ന നീചമായ പ്രവർത്തനമാണ് അയൽരാജ്യത്തോട് കാണിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയുടെ സെക്രട്ടറി വിദിഷാ മൈത്രയാണ് പാകിസ്താന്റെ ഭീകരതയെ തെളിവുസഹിതം സഭയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചത്. ‘ സാംസ്‌കാരിക സമാധാനവും കൊറോണയ്‌ക്ക് ശേഷം രാജ്യങ്ങൾക്കി ടയിലെ സമന്വയവും’ എന്ന വിഷയത്തിലെ ചർച്ചയിലാണ് ഇന്ത്യ പാകിസ്താന്റെ മതഭീകരതയെ തുറന്നുകാട്ടിയത്.

‘സാംസ്‌കാരികമായ സമാധാനം എന്നത് കൂറേ മൂല്യങ്ങളിലും തത്വങ്ങളിലും അടിയുറ ച്ചതാണ്. ഇത് ഇന്ന് നിരവധി സമ്മേളനങ്ങളിലും ഉച്ചകോടിയിലും നടക്കുന്ന പ്രസംഗങ്ങളായി അവസാനിക്കുകയാണ്. ആരും ആഗോളതലത്തിലെ രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഒരു നടപടിയിലേക്കും പ്രായോഗികമായി കടക്കുന്നില്ല. അന്താരാഷ്‌ട്ര വേദികളിൽ തെറ്റിദ്ധാരണ പരത്തുകയും മറുവശത്തുകൂടെ അയൽരാജ്യത്തിന് നേരെ ഭീകരത അഴിച്ചുവിടുന്ന പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ദശകങ്ങളായി ഇരയാണ്.’ വിദിഷാ മൈത്ര തുറന്നടിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ വേദിയിൽ നിരന്തരം പാകിസ്താൻ നടത്തുന്നത് നുണപ്രചാരണമാണ്. ഇന്ത്യക്കെതിരെ നടത്തുന്ന സാംസ്‌ക്കാരിക ഭീകരത എല്ലാവരും തിരിച്ചറിയണം. പാകിസ്താൻ നടത്തുന്ന എല്ലാ ആരോപണങ്ങളേയും ഞങ്ങൾ തള്ളുന്നുവെന്നും മൈത്ര പറഞ്ഞു.

ജമ്മുകശ്മീർ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനിയുടെ മരണത്തെയും ജമ്മുകശ്മീരിലെ കേന്ദ്രസർക്കാർ ഇടപെടലിനേയും ഐക്യരാഷ്‌ട്രസഭയിൽ പരമാർശി ച്ചുകൊണ്ട് പാകിസ്താൻ പ്രതിനിധി മുനീർ അക്രം നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്.

ഭീകരത എന്നാൽ അസഹിഷ്ണുതയുടേയും ആക്രമങ്ങളുടേയും ഒരുമിച്ചു ചേർന്നുള്ള രൂപമാറ്റമാണ്. ഇത് എല്ലാ മതതത്വങ്ങളേയും സാംസ്‌ക്കാരികമൂല്യങ്ങളേയും തകർക്കുന്ന ഒന്നാണ്. ഇന്ന്് മതത്തെ കൃത്യമായി ഇവർ ഭീകരതയ്‌ക്കായി ഉപയോഗിക്കുന്നു എന്നതാ ണെന്നും മൈത്ര വ്യക്തമാക്കി.

ഇന്ത്യ എന്നും ലോകസമാധാനത്തിനായി നിലകൊള്ളുന്ന രാജ്യമാണ്. ജനാധിപത്യത്തിന്റെ എല്ലാ നന്മകളും അഹിംസയും ഇന്ത്യയുടെ സംഭാവനയാണ്. സാംസ്‌ക്കാരികമായ ഈ കരുത്തിനെ തകർക്കുന്ന എല്ലാ ശ്രമങ്ങളേയും കണ്ടറിഞ്ഞ് ഐക്യരാഷ്‌ട്ര സഭ പ്രതികരിക്കണമെന്നും നടപടി എടുക്കണമെന്നും വിദിഷ മൈത്ര കൂട്ടിച്ചേർത്തു.

Tags: UN-indiaun-pak-india
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies