ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 56 സി-295 എംഡബ്ല്യൂ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. 5-10 ടൺ ശേഷിയുള്ള ട്രാൻസ്പോർട്ട് വിമാനമാണ് സി-295 എംഡബ്ല്യൂ. സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് എസ്.എ.യിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്റോ വിമാനത്തിന് പകരമായി സി-295 എംഡബ്ല്യൂ വിമാനങ്ങൾ ഉപയോഗിക്കും. ആദ്യഘട്ടത്തിൽ ഇവയുടെ 16 വിമാനങ്ങൾ 48 മാസത്തിനുള്ളിൽ രാജ്യത്തെത്തുന്നതാണ്. കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും. മുഴുവൻ വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് സജ്ജീകരിക്കും.
Comments