അഗർത്തല: സംഘർഷത്തെ തുടർന്ന് ത്രിപുരയിൽ സിപിഎം ആസ്ഥാനത്തിന് നാട്ടുകാർ തീയിട്ടു. പാർട്ടി ആസ്ഥാന മന്ദിരമായ ഭാനു സ്മൃതി ഭവൻ, ദശരഥ് ഭവൻ എന്നീ കെട്ടിടങ്ങൾക്കാണ് തീയിട്ടത്. കെട്ടിടത്തിന്റെ സമീപമുണ്ടായിരുന്ന വാഹനങ്ങളും കത്തി.
25 വർഷത്തോളം തുടർച്ചയായി ഭരിച്ച ഇടതുമുന്നണി ഭരണത്തിനെതിരെ ത്രിപുരയിൽ കടുത്ത ജനരോഷമുണ്ടായിരുന്നു. ഈ ജനരോഷത്തിന്റെ പ്രതിഫലനമാണ് 2018ൽ ബിജെപിയെ ജനങ്ങൾ അധികാരത്തിൽ ഏറ്റിയത്.
ഇടതുമുന്നണി ഭരണത്തിൽ ജനങ്ങൾക്ക് സിപിഎം ഗുണ്ടകളിൽ നിന്ന് കടുത്ത ആക്രമണങ്ങൾ നേരിട്ടിരുന്നു. ഭരണമാറ്റത്തെ തുടർന്ന് ഇടതുമുന്നണി ഭരണത്തിൽ ദുരിതം അനുഭവിച്ച ജനങ്ങൾ സിപിഎം നേതാക്കളെയും പാർട്ടി ഓഫീസുകളും ആക്രമിക്കുന്നത് പതിവായി. കഴിഞ്ഞ സിപിഎം അക്രമത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം സംസ്ഥാന കമിറ്റി ഓഫീസിൽ നിന്ന് ബോംബ് എറിഞ്ഞിരുന്നു.
Comments