കോഴിക്കോട്: രാജ്യത്തെ മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിൽ നാലാം സ്ഥാനമെന്ന് നേട്ടം ഐ.ഐ.എം കോഴിക്കോടിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഐഐഎം മിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.ഇതുവരെ ആറാം സ്ഥാനത്തായിരുന്നു ഐഐഎം.
ഇന്നലെ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഐ.ഐ.എം അഹമ്മദാബാദാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഐ.ഐ.എം ബംഗളൂരുവിനായിരുന്നു ഒന്നാം റാങ്ക്. നാലാം സ്ഥാനത്തുണ്ടായിരുന്നത് ഐ.ഐ.എം ലക്‌നോവും.
റാങ്ക് നിർണയിക്കുന്നതിൽ മുഖ്യമാനദണ്ഡങ്ങളായ പഠനം, ഫാക്കൽറ്റി, ഗവേഷണം, പ്രൊഫഷണൽ പ്രാക്ടീസ്, ബിരുദഫലം എന്നിവയിലെല്ലാം പ്രകടമായി മുന്നേറാൻ ഐ.ഐ.എം കോഴിക്കോടിന് സാധിച്ചു.
കഴിഞ്ഞ വർഷം കോഴിക്കോടിന്റെ സ്‌കോർ 69.96 ആയിരുന്നുവെങ്കിൽ ഇത്തവണ അത് 73.34 ലേക്ക് ഉയരുകയായിരുന്നു.1997-ലാണ് ഐ.ഐ.എം കോഴിക്കോട് സ്ഥാപിതമായത്.
















Comments