കോഴിക്കോട് : മിഠായിത്തെരുവിൽ വൻ തീപിടുത്തം. മൊയ്തീൻ പളളിയിലുള്ള ചെരുപ്പ് കടയ്‌ക്കാണ് അദ്യം തീപിടിച്ചത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ തീആളിപ്പർന്നു.
അപകടം നടന്നയുടൻ തന്നെ കടയ്‌ക്കുള്ളിലെ ജീവനക്കാരെ പൂർണമായും പുറത്തെത്തിച്ചതിനാൽ ആളപായമില്ല. 10 ഓളം ജീവനക്കാർ അപകട സമയത്ത് ഉള്ളിലുണ്ടായിരുന്നു. നാട്ടുകാരുടെയും കടയുടമകളുടെയും ചുമട്ടുതൊഴിലാളികളുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
സംഭവം അറിഞ്ഞയുടൻ തന്നെ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. തീ മറ്റ് കടകളിലേക്ക് പടരുന്നത് തടയാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആറ് യൂണിറ്റ് ഫയർഫോസ് സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
















Comments