പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതിയുടെ 150-ാം സ്ഥാപന ദിനത്തിൽ ഇന്ദിരാഗാന്ധി ക്കെതിരായ വിധി പ്രസ്താവത്തെ എടുത്തുപറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തർപ്രദേശ് ദേശീയ നിയമസർവ്വകലാശാലാ മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അലഹബാദ് കോടതിയുടെ ചരിത്രം പരാമർ ശിച്ചത്.
1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി വിധി പുറപ്പെടുവിച്ചത് അലഹബാദ് ഹൈക്കോടതിയാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ വിധി പ്രസ്താവം നടന്ന കോടതി ഇന്ന് 150 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കുന്നു. 1975ൽ ജസ്റ്റിസ് ജെ ലാൽ സിംഗാണ് ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞത്. 1975 ജൂൺ 12നാണ് കോടതി വിധി പ്രസ്താവിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേടും അധികാര ദുർവിനിയോഗവും കണ്ടെത്തിയ കേസിലെ വിധിക്ക് പിന്നാലെയാണ് ഇന്ദിരാഗാന്ധി 13 ദിവസത്തിന് ശേഷം അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചത്. കുംഭമേളയുടെ നഗരമായ പ്രയാഗ് രാജിന്റെ പ്രാധാന്യം ഗാന്ധിജി എന്നും ഏറെ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞിരുന്നതായും ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കാലോചിതമായ പരിഷ്‌ക്കരണത്തിന്റെ പാതയിലാണ്. വനിതകൾക്ക് മികച്ച പ്രതിനിധ്യം നൽകിക്കൊണ്ടുള്ള തീരുമാനം വലിയ ആത്മ വിശ്വാസമാണ് രാജ്യത്തെ സ്ത്രീസമൂഹത്തിലുണ്ടാക്കിയിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.
















Comments