തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തച്ചു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സിപിഎം കോൺഗ്രസ് സഹായം ലഭിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ പറയന്നു.
അതേസമയം കഴിഞ്ഞദിവസം ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തുകയും രൂപത അസ്ഥാനത്തിന് സംരക്ഷണം ഒരുക്കുകയും ചെയ്യുകയായിരുന്നു. സത്യം വിളിച്ച് പറഞ്ഞിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസ് കല്ലറങ്ങിട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
Comments