തിരുവനന്തപുരം: ഡ്യൂമയിലേക്കുളള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി റഷ്യൻ സ്വദേശികൾ. റഷ്യൻ ഫെഡറൽ അസംബ്ലിയിലെ അധോസഭയാണ് ഡ്യൂമ. കേരളത്തിൽ കഴിയുന്ന റഷ്യൻ സ്വദേശികൾക്ക് വേണ്ടിയാണ് തലസ്ഥാനത്ത് പോളിങ് ബൂത്ത് ഒരുക്കിയത്.
റഷ്യൻ കോൺസുലേറ്റിൽ വോട്ട് ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പോളിങ് ബൂത്തിൽ 11 പേർ വോട്ട് ചെയ്തു. പകൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ്.
കൂടംകുളം ആണവ നിലയത്തിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയിരുന്നു. മുൻ വർഷങ്ങളിൽ ദക്ഷിണേന്ത്യയിലെ റഷ്യക്കാർക്ക് വേണ്ടി ചെന്നൈയിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. എന്നാൽ കൊറോണ കാരണം ഇത്തവണ തിരുവനന്തപുരത്ത് കൂടി വോട്ടിങ് കേന്ദ്രം തയ്യാറാക്കുകയായിരുന്നു.
ഡൽഹി, കൊൽക്കത്ത,മുംബൈ,ചെന്നൈ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ 19നാണ് ഡ്യൂമയിലേക്കുളള തെരഞ്ഞടുപ്പ്.
Comments