കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ പ്രീണനവുമായി മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി . ഭബാനിപൂരിലെ സോള അന മസ്ജിദിലെത്തി.
മുന്നറിയിപ്പില്ലാതെയായിരുന്നു മമതയുടെ സന്ദർശനം. ശിരോവസ്ത്രം ധരിച്ചായിരുന്നു പ്രവർത്തകർക്കൊപ്പം മമത മസ്ജിദിൽ എത്തിയത്.
മൗലവിമാരുമായി സംസാരിച്ച മമത മണിക്കൂറുകളോളം മസ്ജിദിനുള്ളിൽ ചിലവഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെപ്തംബർ 30 നാണ് ബംഗാളിൽ ഉപതെരഞ്ഞെടുപ്പ്. തോറ്റാൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്നതിനാൽ വളരെ കരുതലോടെയാണ് തൃണമൂൽ നീക്കം. ഭബാനിപൂർ സ്വദേശിയും ബിജെപി നേതാവുമായ പ്രിയങ്ക ടിബ്രേവാളാണ് മമതയ്‌ക്കെതിരെ മത്സരിക്കുന്നത്.
#WATCH | West Bengal Chief Minister and TMC candidate from Bhabanipur (by-poll), Mamata Banerjee made a sudden visit to seek blessings at Sola Ana Masjid of the constituency pic.twitter.com/gEJ5E6aehk
— ANI (@ANI) September 13, 2021
















Comments