ഭോപ്പാൽ: സംസ്ഥാനത്ത് വിവിധ തൊഴിലുകളിലേക്കുളള ഒഴിവിൽ ഒരു ലക്ഷം യുവാക്കളെ റിക്രൂട്ട് ചെയ്യാനുളള നടപടി ആരംഭിച്ചതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കൊറോണ മഹാമാരിക്കിടയിലും സംസ്ഥാനത്ത് 48 ശതമാനം വ്യവസായ യൂണിറ്റുകൾ വർധിച്ചു.
തൊഴിലവസരങ്ങളിൽ 38 ശതമാനം വളർച്ചയുണ്ടായി. സ്വകാര്യ മേഖലയിൽ വലിയ തോതിലുളള തൊഴിലവസരങ്ങളാണുളളത്. സർക്കാർ മേഖലയിലും നിരവധി തൊഴിലുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് തന്റെ സർക്കാർ മുൻഗണന കൊടുക്കുന്നത്. സംസ്ഥാനത്ത് ചെറുകിട-കുടിൽ വ്യവസായങ്ങൾക്കുളള പ്രാത്സാഹനം തുടരുമെന്നും ചൗഹാൻ പറഞ്ഞു.
















Comments