ന്യൂഡൽഹി: ശബ്ദത്തെ അടിസ്ഥാനമാക്കി സാമ്പത്തിക ഇടപാട് നടത്താൻ പറ്റുന്ന സേവനവുമായി ടെക് കമ്പനി. ടോൺടാഗിന് എന്ന ടെക് കമ്പനിയ്ക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. ബിഹാർ, കർണാടക എന്നി സംസ്ഥാനങ്ങളിലെ ഗ്രാമീണ നഗര മേഖലക്കളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
ആയിരം രൂപ വരെയുള്ള ഇടപാടുകളാണ് ശബ്ദത്തിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയത്. ഫീച്ചർ ഫോണുകളിലും സ്മാർട്ട് ഫോണുകളിലും ഓഫ്ലൈനായി ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഇടപാടുകൾ വിജയകരമായി നടത്താനാക്കുമെന്നും കമ്പനി അറിയിച്ചു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.
ഡിജിറ്റൽ അറിവ് കുറഞ്ഞവർക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്യും. ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.രാജ്യത്തെ 60 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Comments