മുംബൈ: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ബോട്ട് അപകടം. അപകടത്തിൽ 3 പേർ മരിച്ചു 8 പേരെ കാണാതായി. ഇന്ന് രാവിലെ 10 മണിയോടെ അമരാവതി ജില്ലയിലെ വാർധ നദിയിലാണ് അപകടം നടന്നത്.
ഒരു കുടുംബത്തിലെ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ നടക്കുന്നുണ്ടെന്നും അമരാവതി പോലീസ് സൂപ്രണ്ട് ഹരി ബാലാജി അറിയിച്ചു.
നാലോ അഞ്ചോ പേർക്ക് യാത്ര ചെയ്യാൻ മാത്രം ശേഷിയുളള ബോട്ടിലാണ് ഇത്രയും ആളുകൾ കയറിയത്.എന്നാൽ ബോട്ട്മാൻ ഉൾപ്പെടെ 13 പേരാണ് അതിൽ സഞ്ചരിച്ചിരുന്നത്.അമിത ഭാരമാണ് അപകടകാരണമെന്നും പോലീസ് പറഞ്ഞു.
Comments