കാബൂൾ: ഭരണകൂടത്തിന് അന്താരാഷ്‌ട്ര മാന്യത ലഭിക്കാനുള്ള നയതന്ത്ര നീക്കങ്ങളുമായി താലിബാൻ. ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ പിൻവലിക്ക ണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന നിലയിൽ രൂപീകരിച്ചിരിക്കുന്ന തങ്ങൾക്ക് ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി ഒത്തുചേർന്ന് പോകാനാണ് താൽപ്പര്യമെന്നും താലിബാൻ വക്താവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച രൂപീകരിക്കപ്പെട്ട അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് ഇസ്ലാമിക് സ്റ്റേറ്റായി പ്രഖ്യാപനം നടത്തിയത്. ഭീകരതയിലൂടെ അഫ്ഗാനിലെ ഭരണം പിടിച്ച താലിബാനു മേൽ കടുത്ത സാമ്പത്തിക വ്യാപാര ഉപരോധമാണ് നിലവിലുള്ളത്. ഇതിനിടെ അമേരിക്കയും സഖ്യസേനകളും അഫ്ഗാനു മേൽ ഇനിയും ആക്രമണത്തിന് മുതിരുമെന്ന ആശങ്കയും താലിബാൻ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ അഫ്ഗാനിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് ലോകരാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്നതാണ് താലിബാനെ പരിഭ്രാന്തിയിലാക്കുന്നത്.
അഫ്ഗാനിൽ സമാധാനത്തിനായിട്ടാണ് താലിബാൻ ശ്രമിക്കുന്നത്. ഒരു പുതിയ അദ്ധ്യായം ഭരണത്തിൽ തുറക്കുകയാണ്. ഇനിയും തുടരുന്ന ലോകരാജ്യങ്ങളുടെ നിരോധനം അഫ്ഗാനിലെ സാധാരണക്കാരുടെ ജീവിതം കൊടിയ ദുരിതത്തിലാക്കുമെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.
















Comments