കോഴിക്കോട്: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോഴിക്കോട് തൂണേരി സ്വദേശിയും 60കാരനുമായ ദാമോദരനാണ് മരിച്ചത്.
വീടിന് സമീപം പറമ്പിൽ വച്ച് ശനിയാഴ്ചയായിരുന്നു ദാമോദരന് കടന്നൽ കുത്തേറ്റത്. പറമ്പിൽ നിന്നിരുന്ന പശുവിനെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ദാമോദരൻ ഓടിയെത്തുകയായിരുന്നു. പശുവിനെ രക്ഷിക്കുന്നതിനിടെ കടന്നൽ കൂട്ടം ദാമോദരനെയും ആക്രമിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയും വീട്ടിലേക്ക് മടങ്ങിവരികയും ചെയ്തു.
ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ദാമോദരൻ ചികിത്സ തേടിയിരുന്നത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ദാമോദരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടി. എങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments