ബെയ്ജിംഗ് : ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയിൽ ചൈനയെ വീണ്ടും കൊറോണ വ്യാപനം വരിഞ്ഞു മുറുക്കുകയാണ്. രാജ്യത്ത് പ്രതിദിനം നൂറിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ മോശമാകാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാല് വയസ്സുകാരനെ ഐസോലേഷൻ വാർഡിൽ പാർപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
കൊറോണ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രവിശ്യകളിൽ ഒന്നായ ഫുജിയാനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കൊറോണ സ്ഥിരീകരിച്ചതോടെ കുട്ടിയെ ആരോഗ്യപ്രവർത്തകർ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. മറ്റൊരു വാർഡിൽ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
പിപിഇ കിറ്റ് ധരിച്ചാണ് കുട്ടി വാർഡിൽ എത്തിയത്. ഒരു ആരോഗ്യപ്രവർത്തകൻ കുട്ടിയ്‌ക്ക് കൂട്ടുപോകുന്നതും കാണാം. സിടി സ്‌കാൻ ഉൾപ്പെടെയെടുക്കാനായി നാല് വയസ്സുകാരൻ പോകുന്നത് തനിച്ചാണ്.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 186 പുതിയ കേസുകളാണ് ഫുജിയാനിൽ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കുട്ടികളെ പോലും ഐസൊലേഷനിൽ പാർപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം.
A 4-year-old kid — who tested positive (asymptomatic) for COVID-19 — in Putian (莆田), Fujian province, is being taken away for quarantine by himself. Putian is where a major outbreak is happening at the moment. pic.twitter.com/7op6qnCQSC
— Byron Wan (@Byron_Wan) September 14, 2021
Comments