വാഷിംഗ്ടൺ: ഉന്നത നിലവാരമുള്ള വിദേശപൗരന്മാർക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണ നിയമം റദ്ദാക്കി. മികച്ച സാങ്കേതിക പ്രവർത്തകരെയടക്കം അമേരിക്ക യിലേക്ക് പ്രവേശിപ്പിക്കാനുള്ള എച്ച്-1ബി വിസയ്‌ക്കുമേലുണ്ടായിരുന്ന നിയന്ത്രണമാണ് ഫെഡറൽ കോടതി റദ്ദാക്കിയത്.
അമേരിക്കയിലെ വിസ നിയമം തീരുമാനിക്കേണ്ട ഉദ്യോഗസ്ഥനല്ല എച്ച-1ബി വിസ നിയന്ത്രണ നിയമം പ്രഖ്യാപിച്ചതെന്നാണ് ആദ്യ കണ്ടെത്തൽ. അമേരിക്കയുടെ ആഭ്യന്തര വകുപ്പിന്റെ കീഴിലെ ആക്ടിംഗ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പുറപ്പെടുവിക്കേണ്ട ഉദ്യോഗസ്ഥനല്ല നടപടി എടുത്തത് എന്നതാണ് കോടതി കണ്ടെത്തിയത്.
മുതിർന്ന ന്യായാധിപനായ ജെഫ്രി വൈറ്റാണ് ട്രംപിന്റെ കാലത്തെ തീരുമാനം റദ്ദാക്കിയത്. യാതൊരു ആലോചനയുമില്ലാതെ എടുത്ത വിസ നിയന്ത്രണം അമേരിക്കയിലേക്ക് ഏറ്റവും മികച്ചവരെത്തുന്നത് തടഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. ദേശീയ കുടിയേറ്റ നിയമ ലംഘനവും നടന്നുവെന്ന ആക്ഷേപവും കോടതി ശരിവച്ചു.
വിസയ്‌ക്ക് അപേക്ഷിച്ചവരെ ഒരു ലോട്ടറി നറുക്കെടുപ്പുപോലെ തീരുമാനിക്കുന്നതരത്തിൽ ട്രംപ് എടുത്ത തീരുമാനങ്ങൾക്കെതിരെ വൻകിട ബിസിനസ്സ് സ്ഥാപനങ്ങളും സർവ്വക ലാശാലകളും പരാതി നൽകിയിരുന്നു. വളരെ ഉയർന്ന യോഗ്യതകളും ഉയർന്ന ശമ്പളവും നൽകേണ്ട ജോലിക്ക് മികച്ചവരെ കണ്ടെത്താനുള്ള അവസരം അതിലൂടെ നഷ്ടപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. വലിയ നഷ്ടമാണ് അമേരിക്കയ്‌ക്ക് ഇതിലൂടെ സംഭവിച്ചതെന്നും കോടതി വിലയിരുത്തി.
















Comments