പഞ്ചാബ്; ചരൺജിത് സിംഗ് ചാനി നാളെ പഞ്ചാബ് നാളെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വലിയ രാഷ്‌ട്രീയ പ്രതിസന്ധിക്കൊടുവിലാണ് പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് സിംഗിന്റെ പേര് തീരുമാനിക്കപ്പെട്ടത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചാനി. കോൺഗ്രസിലെ മുതിർന്ന നേതാവും പാർട്ടിയുടെ സംസ്ഥാന ചുമതലയുമുളള ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് കോൺഗ്രസിലെ ദളിത് മുഖം കൂടിയാണ് ചാനി.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നാണ് സുഖ്ജീന്ദർ സിംഗ് രൺധാവ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം നിമിഷം വരെ പരിഗണനയിലുണ്ടായ പേരാണ് സുഖ്ജീന്ദർ സിംഗ് ധാവയുടേത്.
മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ് മുന്നോട്ടുവെച്ച പേരായിരുന്നു സുഖ്ജീന്ദർ സിംഗ് ധാവ. എന്നാൽ സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ഈ തീരുമാനത്തോട് വിയോജിപ്പായിരുന്നു. പിന്നീട് ഫോൺസ്വിച്ച് ഓഫ് ചെയ്തും, ഹൈക്കമാൻറ് അംഗങ്ങളോട് ചർച്ചചെയ്യാതെയും സിദ്ദു തീരുമാനത്തിൽ നിന്ന് വിട്ടുനിന്നു .സിദ്ദുവിന്റെസമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ ദേശീയ നേതൃത്വം ചരൺജിത് സിംഗ് ചാനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
















Comments