തിരുവനന്തപുരം : ബൈക്കിന്റെ രേഖകൾ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ. പൂവ്വാർ എസ്‌ഐ സനൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.കല്ലിംഗവിളാകം സ്വദേശി സുധീർ ഖാനെയാണ് ഇയാൾ അതിക്രുരമായി മർദ്ദിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. പൂവ്വാറിൽ ബോട്ട് സവാരി നടത്തുന്ന സ്ഥലത്ത് നിൽക്കുകയായിരുന്നു സുധീർ . ഈ സമയം അതുവഴി വന്ന സനൽകുമാറും സംഘവും ബൈക്കിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇല്ലെന്ന് അറിയിച്ചതോടെ സുധീറിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചായിരുന്നു മർദ്ദനം. സാരമായി പരിക്കേറ്റ സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിൽ എസ്‌ഐയ്‌ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. സനൽകുമാറിനെതിരെ തെളിവുകൾ ഉണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.
















Comments