റിയാദ് : 91 ആമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ സൗദി അറേബ്യയുടെ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. സെപ്റ്റംബർ 23 നു ദേശീയ ദിനം ആഘോഷിക്കാൻ രാജ്യമെമ്പാടുമുള്ള സർക്കാർ, കോർപ്പറേറ്റ് കെട്ടിടങ്ങൾ പച്ച നിറത്തിൽ അലങ്കരിച്ച് കഴിഞ്ഞു. റോയൽ എയർഫോഴ്സ് ഡിസ്പ്ലേ ടീമിന്റെ സൗദി ഹോക്സ് അവതരിപ്പിച്ച എയർ ഷോ ജിദ്ദ ഞായറാഴ്ച ആരംഭിച്ചിരുന്നു.
സൗദി അറേബ്യയുടെ ആദ്യത്തെ തലസ്ഥാനമായ ദിരിയ നഗരത്തിൽ നിരവധി ദേശീയ ആഘോഷങ്ങൾ സംഘടിപ്പിക്കും. രാജകീയ സംഘത്തിന്റെ പ്രകടനം, കുതിരക്കാർക്കും ഒട്ടകങ്ങൾക്കുമുള്ള പരേഡ് എന്നിവ അരങ്ങേറും.
ചെങ്കടൽ പദ്ധതി, നിയോം, ദി ലൈൻ, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, റിയാദ് മെട്രോ, നാഷണൽ റിന്യൂവബിൾ എനർജി പ്രോഗ്രാം, ഷഹീൻ സാറ്റ് സാറ്റലൈറ്റ് തുടങ്ങി കഴിഞ്ഞ ഏതാനും വർഷങ്ങളായി നടപ്പാക്കിയ മെഗാ ഡെവലപ്മെന്റ് പ്രോജക്ടുകളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം. കൂടാതെ അതിവേഗ ഗതാഗതത്തിനായുള്ള ഹൈപ്പർലൂപ്പ് പദ്ധതി, ഖിദ്ദിയ, ചരിത്രപരമായ ദിരിയ വികസന പരിപാടി എന്നിവയും ഇത്തവണത്തെ പ്രത്യേകതകൾ ആണ്.
1932-ൽ സൗദി അറേബ്യയുടെ സ്ഥാപക പിതാവായ അബ്ദുൽ അൽ അസീസ് ഇബ്നു സൗദിന്റെ പേരിൽ രാജ്യം രൂപീകരിക്കുകയും രാജ്യത്തിന്റെ ആദ്യത്തെ രാജാവായി രണ്ട് വിശുദ്ധ പള്ളികളുടെയും സൂക്ഷിപ്പുകാരനായി ചുമതലയേൽക്കുകയായിരുന്നു.
ചരിത്രത്തിൽ മുങ്ങിപ്പോയെങ്കിലുംദേശീയ ദിനം 2005 മുതൽ ആണ് വിപുലമായി ആഘോഷിച്ചു തുടങ്ങിയത്.
സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.ഔസെഫ് സെയ്ദ് ആശംസ അർപ്പിച്ചു.
ആരംഭം മുതൽ വർഷങ്ങളായി, രാജ്യം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാത്രമല്ല, ലോകത്തിലെ ഏറ്റവും സാമ്പത്തികമായി മത്സരിക്കുന്ന രാജ്യങ്ങളിലൊന്നായി ഉയർന്നുവന്നതായി ആശംസ സന്ദേശത്തിൽ ഡോ.ഔസെഫ് സെയ്ദ് പറഞ്ഞു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ വളർച്ച, സുരക്ഷ, അഭിലാഷം, വിശ്വസ്തത, ജ്ഞാനം, നിശ്ചയദാർഢ്യം, വിജയം, ശുഭാപ്തിവിശ്വാസം എന്നിവ പ്രതിനിധീകരിക്കുന്ന നിരവധി നിറങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments