ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മൻമോഹൻ സിംഗിന് ആശംസകൾ നേർന്നത്. ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിറന്നാൾ ആശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 89ാം ജന്മദിനമാണ് മൻമോഹൻ സിംഗ് ആഘോഷിക്കുന്നത്.
പ്രധാനമന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് നല്ലൊരു ജന്മദിനം ആശംസിക്കുന്നു. നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Birthday greetings to our former Prime Minister Dr. Manmohan Singh Ji. I pray for his long life and wonderful health.
— Narendra Modi (@narendramodi) September 26, 2021
I welcome PM Shri @narendramodi on his return to India from an extremely successful and fruitful visit to the United States. His visit will certainly go a long way in further strengthening India-USA friendship and shaping the global perspective on the Indian world view.
— Rajnath Singh (@rajnathsingh) September 26, 2021
















Comments