ഭബാനിപൂരിലും രക്ഷയില്ല; ബിജെപി നേതാവ് ദിലീപ് ഘോഷിന് നേരെ തൃണമൂൽ അക്രമം; സംഭവം പ്രചാരണത്തിനിടെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭബാനിപൂരിലും രക്ഷയില്ല; ബിജെപി നേതാവ് ദിലീപ് ഘോഷിന് നേരെ തൃണമൂൽ അക്രമം; സംഭവം പ്രചാരണത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 07:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭബാനിപൂരിലും ബിജെപി നേതാക്കളെ കായികമായി നേരിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടകൾ. മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റും മെദിനിപൂർ എംപിയുമായ ദിലീപ് ഘോഷിന് നേരെയാണ് അക്രമം നടന്നത്.

ഭബാനിപൂരിലെ ജാഗുബാബൂർ ബസാറിലായിരുന്നു സംഭവം. ഒരു സംഘം യുവാക്കൾ ആക്രോശിച്ചുകൊണ്ട് ദിലീപ് ഘോഷിനെ ആക്രമിക്കാൻ വരികയായിരുന്നു. തൃണമൂൽ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവർ പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥർ പൊടുന്നനെ വലയം തീർത്തതിനാൽ അദ്ദേഹം രക്ഷപെടുകയായിരുന്നു. ചുറ്റും നിന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പിടിച്ചുതളളുകയും മർദ്ദിക്കുകയും ചെയ്തതോടെ സ്വയരക്ഷയ്‌ക്കായി തോക്കെടുത്താണ് ഇവർ അക്രമികളെ അകറ്റി നിർത്തിയത്.

ഒരു പ്രകോപനവും കൂടാതെയായിരുന്നു ദിലീപ് ഘോഷിന് നേരെയുളള അക്രമം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് കുത്തിവെച്ചിരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ കൊടി ഉൾപ്പെടെ ദൃശ്യങ്ങളിൽ കാണാം.

തന്നെ കൊലപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ഭരണകക്ഷിയുടെ ക്രൂരവും ഭയാനകവുമായ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി പോലും അക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരന്റെ ജീവൻ ഭബാനിപൂരിൽ എത്രമാത്രം സുരക്ഷിതമാകുമെന്നും അദ്ദേഹം ചോദിച്ചു. മുൻ എംഎൽഎ കൂടിയാണ് ദിലീപ് ഘോഷ്.

ഇത്തരം സംഭവങ്ങളാണെങ്കിൽ ഭബാനിപൂരിൽ ആരോഗ്യകരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടക്കുമെന്നും ദിലീപ് ഘോഷ് ചോദിച്ചു. പ്രിയങ്ക ടിബ്രെവാൾ ആണ് ബിജെപിക്ക് വേണ്ടി ഭബാനിപൂരിൽ മത്സരിക്കുന്നത്. ഇവരുടെ പ്രചാരണത്തിനായിട്ടാണ് ദിലീപ് ഘോഷ് സംസ്ഥാനത്ത് എത്തിയതും.

1.1 How safe is the life of the common man in this state when public representative is being attacked in Bhabanipur, the home turf of Madam Chief Minister ? pic.twitter.com/bgU2DLqEiu

— Dilip Ghosh (@DilipGhoshBJP) September 27, 2021

Tags: mamta-trinamoolAttackmamata banarjeebhabanipur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies