ന്യൂഡൽഹി: സ്വാതന്ത്ര്യസമര പോരാളിയും വീരബലിദാനിയുമായ ഭഗത് സിംഗിന്റെ 114-ാം ജന്മവാർഷിക ദിനത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ഭഗത് സിംഗ് ഇപ്പോഴും ജീവിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു.
എണ്ണമറ്റ ജനങ്ങളിൽ ദേശീയതയുടെ തീപ്പൊരി പകരുന്നതാണ് ഭഗത് സിംഗിന്റെ ധീരമായ ജീവത്യാഗം. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഉദാത്തമായ ആശയങ്ങളെ ഓർത്തുകൊണ്ട് പ്രണമിക്കുന്നതായി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
आजादी के महान सेनानी शहीद भगत सिंह को उनकी जन्म-जयंती पर विनम्र श्रद्धांजलि।
The brave Bhagat Singh lives in the heart of every Indian. His courageous sacrifice ignited the spark of patriotism among countless people. I bow to him on his Jayanti and recall his noble ideals. pic.twitter.com/oN1tWvCg5u
— Narendra Modi (@narendramodi) September 28, 2021
1907 സെപ്റ്റംബറിൽ ഇന്നത്തെ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന ല്യാൽപൂരിലെ സിഖ് കുടുംബത്തിലാണ് ഭഗത് സിംഗ് ജനിച്ചത്. ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുമ്പോൾ വെറും 23 വയസായിരുന്നു ഭഗത് സിംഗിന്.
‘ അവർ എന്നെ കൊന്നേക്കാം, പക്ഷേ എന്റെ ആശയങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല.. അവർക്ക് എന്റെ ശരീരം തകർക്കാം.. എന്നാൽ എന്റെ ആത്മാവിനെ ഇല്ലാതാക്കാൻ കഴിയില്ല..” ഭഗത് സിംഗിന്റെ പ്രശസ്തമായ വാക്കുകളാണിത്. അധ്വാനമാണ് സമൂഹത്തിന്റെ യഥാർത്ഥ പരിപാലനമെന്ന് വിശ്വസിച്ചിരുന്ന ധീര ബലിദാനിക്ക് നിരവധി പേരാണ് ജന്മവാർഷിക ദിനത്തിൽ ആദരവുമായി എത്തിയത്.
















Comments