ന്യൂഡൽഹി: കോൺഗ്രസ് വിടുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അപമാനം സഹിച്ച് തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഈ രീതിയിലല്ല കോൺഗ്രസ് പരിചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാനിപ്പോളൊരു കോൺഗ്രസുകാരനാണ്. എന്നാൽ ഞാൻ ഇനി കോൺഗ്രസിൽ തുടരില്ല.. എന്നോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു’ അമരീന്ദർ സിംഗ് പറഞ്ഞു. അമരീന്ദർ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
അതിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അംബിക സോണിയയുടെ കമൽ നാഥും അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. അമരീന്ദർ സിംഗും പിപിസിസി അദ്ധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ധുവുമായുള്ള മാസങ്ങൾ നീണ്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാൽ മന്ത്രിസഭാംഗങ്ങളെ ചൊല്ലിയുള്ള അതൃപ്തിക്ക് പിന്നാലെ സിദ്ധു രാജിവെച്ചതോടെ പഞ്ചാബ് കോൺഗ്രസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
Comments