കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1.6 കിലോ സ്വർണമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്.
വിപണിയിൽ ഇതിന് 76 ലക്ഷം രൂപ വരുമെന്ന് കസ്റ്റംസ് അറിയിച്ചു. മലപ്പുറം സ്വദേശി ജാബിറിനെ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയിൽ നിന്നാണ് ഇയാൾ എത്തിയത്. ഇയാൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് ഉൾപ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments