മുംബൈ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനൊന്നുകാരൻ കുറ്റക്കാരനാണെന്ന് കുടുംബം. എന്നാൽ അന്വേഷണത്തിൽ ആൺകുട്ടി പ്രതിയെല്ലെന്ന് പോലീസ് പറയുന്നത്.കേസിൽ യഥാർത്ഥ പ്രതിയായ 25 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോയ്‌സാറിലാണ് സംഭവം. ദിവസങ്ങൾക്ക് മുൻപാണ് പീഡനകേസിൽ പതിനൊന്നുകാരനെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്.
സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പതിനൊന്നുകാരൻ കുറ്റക്കാരനാണെന്ന് കുടുംബം പരാതി നൽകിയത്. പെൺകുട്ടി നൽകിയ മൊഴിയിൽ ആൺകുട്ടിയുടെ പേരും ഉൾപ്പെട്ടതാണ് കുടുംബത്തിനെ ഇത്തരത്തിലുള്ള ഒരു അനുമാനത്തിലേക്ക് എത്തിച്ചത്.
എന്നാൽ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. ഇതോടെ ക്രൈം റെക്കോഡിൽ നിന്ന് ആൺകുട്ടിയുടെ വിവരങ്ങൾ നീക്കം ചെയ്തു.
കഴിഞ്ഞ മാസം സെപ്തംബർ 13 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവാവ് പെൺകുട്ടിയെ ടെറസ്സിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അമ്മയോട് പെൺകുട്ടി വിവരം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
















Comments