നൃൂഡൽഹി: കുട്ടികളിൽ കൊറോണ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് ഡൽഹി എയിംസ് ഡയ്റക്ടർ ഡോ രൺദീപ് ഗുലേറിയ. 12 മുതൽ 18 വയസ് വരെ പ്രായമുളള കുട്ടികൾക്ക് കൊറോണ വാക്സിനേഷൻ നടപടികൾ വേഗം കൂട്ടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അടുത്ത 8 ആഴ്ചകൾ ജാഗ്രതയോടെ തുടരണമെന്ന് ഡോ ഗുലേറിയ പറഞ്ഞു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുമായി നഗരത്തിലെ സ്കൂളുകൾ വീണ്ടും ഘട്ടം ഘട്ടമായി തുറക്കുന്നതിനെക്കുറിച്ച് യോഗം നടത്തിതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗ്സറ്റിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ 12 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് അടിയന്തിര ഉപയോഗത്തിനായി സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സിൻ അംഗീകരിച്ചിരുന്നതായും ഡോ രൺദീപ് ഗുലേറിയ വ്യക്തമാക്കി.
Comments