ഗാന്ധിനഗർ: ബലൂൺ വിൽക്കുന്നതിനിടെ റോഡിനരികിലെ ഓടയിൽ വീണ് അഞ്ചു വയസുകാരി മരിച്ചു. റോയൽ അക്ബർ ടവറിന് അടുത്തുളള സർഖേജ്ജുഹാപുര റോഡിലാണ് സംഭവം. അഗ്നിശമന സേന ഉദ്യോഗസ്ഥർ വന്ന് പെൺകുട്ടിയെ രക്ഷിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.
അടുത്തുളള ചേരി പ്രദേശത്ത് ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ബലൂൺ വിൽപനകാരിയായിരുന്നു ഈ അഞ്ചു വയസുകാരി. നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഓടയിൽ നിന്ന് പെൺകുട്ടിയെ പുറത്തെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്കും മുൻപും സമാനമായ സംഭവം ഈ പ്രദേശത്ത് നടന്നിരുന്നു.കളിക്കുന്നതിനിടെ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചിരുന്നു. കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Comments