ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതീകാത്മക ആഘോഷങ്ങൾക്ക് തുടക്കമായി. കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് പ്രതികാത്മക ആഘോഷ പരിപാടികൾ നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.രാജ്യവ്യാപകമായി നടക്കുന്ന പരിപാടികൾ ഒരാഴ്ചയോളം നീണ്ടു നിൽക്കും.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാർഷികത്തിന്റെ ഓർമയ്ക്കായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്.1,800 ലധികം പരിപാടികളാണ് സംഘടിപ്പിക്കുക. ജന പങ്കാളിത്തത്തോടെയുള്ള ഒരു ജനകീയ മഹോത്സവമായിട്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ തുടക്കമായത്.
Comments