ഓക്‌സിജൻ ക്ഷാമത്തെ ഇന്ത്യ കരുത്തോടെ നേരിട്ടു; 35 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓക്‌സിജൻ ക്ഷാമത്തെ ഇന്ത്യ കരുത്തോടെ നേരിട്ടു; 35 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 02:47 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഭാരതത്തിന്റെ ആരോഗ്യ രംഗത്തിന് മുതൽക്കൂട്ടായി 35 പ്രഷർ സ്വിംഗ് ആഡ്‌സോർപ്ഷൻ(പിഎസ്എ) ഓക്‌സിജൻ പ്ലാന്റുകൾ  ഋഷികേശിലെ എയിംസിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നാണ് ഇതിനായി തുക ചിലവഴിച്ചത്. ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി എയിംസിൽ എത്തിയത്.

‘സാധരണ ദിനങ്ങളിൽ ഇന്ത്യയിൽ 900 മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്‌സിജനാണ് ഉൽപാദിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ വർദ്ധിച്ചു വരുന്ന ആവശ്യകതയെ തുടർന്ന് ഓക്‌സിജന്റെ നിർമ്മാണം പത്തിരട്ടിയായി ഉയർത്തി. ഇത് ലോകരാജ്യങ്ങൾക്ക് എത്തിപ്പിടിക്കാൻ സാധിക്കാഞ്ഞ ലക്ഷ്യമായിരുന്നു. എന്നാൽ ഇന്ത്യ അതിൽ വിജയിച്ചു’ പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ രാജ്യം കൊറോണ രണ്ടാം തരംഗ വ്യാപനം നേരിട്ടു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ പരിപാലന രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലാതായി. ജനങ്ങൾ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കഷ്ടപ്പെട്ടു. ഈ അവസ്ഥ തിരിച്ചറിഞ്ഞ സർക്കാർ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ 1,100 ഓക്‌സിജൻ പ്ലാന്റുകൾ രാജ്യമെമ്പാടും സ്ഥാപിച്ചു. ഇന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നു. പ്രധാമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നാണ് ഇതിന്റെ നിർമ്മാണത്തിനായി തുക അനുവദിച്ചത്. പുതിയ 35 പ്ലാന്റിന്റെ ഉദ്ഘാടനത്തിലൂടെ രാജ്യത്ത് നിലവിൽ 4,000 ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഉത്തരാഖണ്ഡ് ഗവർണർ റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽഗുർമീത് സിംഗ്, മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Tags: mansukh mandavyaprime minister narendra modiPSA OXYGEN PLANTS
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies