ദുബായ്: ഓപ്പണർ കെ എൽ രാഹുൽ ആഞ്ഞടിച്ച മത്സരത്തിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. നിലവിലെ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ബാറ്റിങ്ങാണ് പഞ്ചാബ് ക്യാപ്റ്റൻ രാഹുൽ പുറത്തെടുത്തത്. 42 പന്തിൽ നിന്ന് 98 റണെടുത്ത രാഹുൽ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് ആറ് വവിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തു. ഫാഫ് ഡൂപ്ലിസിസ് 76 റൺസ് എടുത്തു. പിന്നീട് വന്ന ചെന്നൈയുടെ താരങ്ങൾ തിളങ്ങാതിരുന്നതിനാൽ വലിയ സ്‌കോർ പടുത്തുയർത്താൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോാണി 12 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ രാഹുൽ ഒറ്റയ്‌ക്ക് മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു.
പുറത്താകാതെ നിന്ന രാഹുൽ 42 പന്തുകൾ ബാക്കി നിൽക്കെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പരാജയപ്പെട്ടെങ്കിലും ചെന്നൈ 20 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. അവസാനം മത്സരം വിജയിച്ച പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായി.
Comments